Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സാവഘോഷങ്ങള്‍ക്ക് പ്രൗഢിയേകി ആനയൂട്ട്
11/12/2019
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിനത്തില്‍ വടക്കേനട ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആനയൂട്ട്

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിന്റെ ഒമ്പതാം ദിവസം നടത്തിയ ആനയൂട്ട് ഉത്സാവഘോഷങ്ങള്‍ക്ക് പ്രൗഢിയേകി. തലയെടുപ്പുള്ള അഞ്ച് ആനകളാണ് ക്ഷേത്രത്തിന്റെ തെക്കേമുറ്റത്ത് ആനയൂട്ടിന് നിരന്നത്. വടക്കേനട ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആനയൂട്ട്. പാറമേക്കാവ് ശ്രീപത്മനാഭന്‍, ചെറുശ്ശേരി രാജ, തോട്ടയ്ക്കാട്ട് കണ്ണന്‍, തോട്ടയ്ക്കാട്ട് രാജശേഖരന്‍, നെല്ലിക്കാട്ട് മഹാദേവന്‍ എന്നീ ആനകളാണ് ആനയൂട്ടിന് എത്തിയത്. ഉണക്കലരിച്ചോറും കരിമ്പും, പഴവര്‍ഗ്ഗങ്ങളും ആനയൂട്ടിന് വിഭവങ്ങളായിരുന്നു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേക്കാട്ടില്ലത്ത് ചെറിയമാധവന്‍ നമ്പൂതിര എന്നിവര്‍ കാര്‍മ്മികരായി. വൈക്കം ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ഡി.ജയകുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍ വിജയകുമാര്‍, വൈക്കം ജയകുമാര്‍, ആനപ്രേമി സംഘം രക്ഷാധികാരി അജിത് ഭാസ്‌ക്കര്‍, പ്രസിഡന്റ് രാഹുല്‍ കൊറ്റനാട്, സെക്രട്ടറി അജിത്ത് വൈക്കം, ജയകൃഷ്ണന്‍, കാര്‍ത്തിക്, യദുഹരികൃഷ്ണന്‍, രോഹിത് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മാധവന്‍കുട്ടി കറുകയിലിനെ സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര്‍ വിജയകുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.