Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ സമാരംഭചടങ്ങായ പാലുകാച്ചല്‍, കലവറ നിറയ്ക്കല്‍ എന്നിവ 11ന്
09/12/2019

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12 മുതല്‍ 22 വരെ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ സമാരംഭചടങ്ങായ പാലുകാച്ചല്‍, കലവറ നിറയ്ക്കല്‍ എന്നിവ 11ന് രാവിലെ 10ന് നടക്കും. വൈക്കം മുട്ടസ്സുമന ശ്രീകുമാര്‍ നമ്പൂതിരി പാലുകാച്ചല്‍ ചടങ്ങ് നടത്തും. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ കലവറ നിറയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതിദിനം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്കാണ് അന്നദാനം നല്‍കുന്നത്. ഇതിനായി പ്രത്യേകം ഊട്ടുപുരയും നിര്‍മ്മിച്ചിട്ടുണ്ട്. അന്നദാനത്തിനുവേണ്ട പച്ചക്കറി, പലവ്യഞ്ജനം എന്നിവ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായാണ് കലവറ നിറയ്ക്കല്‍ ചടങ്ങ് നടത്തുന്നത്.