Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴപ്പുറപ്പാട് നടത്തി.
09/12/2019
ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ കുലവാഴപ്പുറപ്പാട് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ഭാഗമായി ഉദയനാപുരം തെക്കേമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം കുലവാഴപ്പുറപ്പാട് നടത്തി. 8-ാം ഉത്സവദിവസം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ അലങ്കരിക്കുവാനുള്ള വാഴക്കുലകളും നാളികേരകുലകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈപ്പിന്‍പടി കൊച്ചുഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി താലങ്ങള്‍ നിറച്ചശേഷമാണ് കുലവാഴപ്പുറപ്പാട് ഉദയനാപുരം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, മുത്തുകുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ ഭംഗി പകര്‍ന്നു. പ്രസിഡന്റ് വി.ജി.കെ നായര്‍, സെക്രട്ടറി ആര്‍.രവികുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗം അയ്യേരി സോമന്‍, വിക്രം കുമാര്‍ നായര്‍, ഹരികുമാര്‍, ഗോപാലകൃഷ്ണന്‍, വനിതാസമാജം പ്രസിഡന്റ് സതി ജയകുമാര്‍, സെക്രട്ടറി ഗിരിജ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.