Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധകാരത്തോട്ടില്‍ നീരൊഴുക്ക് നിലച്ച് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം പരത്തുന്നു.
09/12/2019
ടൗണ്‍ഹാള്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അന്ധകാരത്തോട്ടില്‍ കൊതുകു നശീകരണത്തിന് മരുന്നു തളിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

വൈക്കം: അന്ധകാരത്തോട്ടില്‍ നീരൊഴുക്ക് നിലച്ച് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ദുര്‍ഗന്ധം പരത്തുന്നു. മാലിന്യങ്ങള്‍ നിറഞ്ഞതോടെ കൊതുകുകളും പെരുകി. വേമ്പനാട്ടുകായലും കണിയാംതോടുമായി ബന്ധപ്പെട്ട് കിടക്കുന്ന അന്ധകാരത്തോട്ടില്‍ വെള്ളം കയറിയിറങ്ങി പോകുവാനുള്ള സംവിധാനം അടഞ്ഞതോടെ അന്ധകാരത്തോട് മാലിന്യ വാഹിനിയായി. സമീപവാസികള്‍ മാസങ്ങളായി ഇതിന്റെ ദുരിതം അനുഭവിക്കുന്നു. കറുത്തിരുണ്ട ജലത്തില്‍ നിന്നും പുകപോലെ കൊതുകുകള്‍ ഉയരുകയാണ്. പലതവണ നഗരസഭാ അധികാരികള്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയുണ്ടായിട്ടില്ല. ടൗണ്‍ ഹാള്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ ഒത്തുകൂടി തോട്ടില്‍ കൊതുകു നശീകരണത്തിന് മരുന്നും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. പ്രസിഡന്റ് രമേശന്‍, സെക്രട്ടറി ഷാജി, അനില്‍കുമാര്‍, എ.മണിയന്‍, താജുദ്ദീന്‍, രാധാകൃഷ്ണന്‍, ഉദയകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.