Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം നടത്തി
09/12/2019
ചെമ്പ് കാട്ടിക്കുന്ന് ലേക്ക് മൗണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവിനെ സന്ദര്‍ശിച്ച് സംവാദം നടത്തിയപ്പോള്‍.

വൈക്കം: മദ്യത്തിനും മയക്കുമരുന്നിനും എതിരേ വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പ്രക്യതിയെയും കൃഷിയെയും സ്‌നേഹിക്കുന്ന തലമുറ വളര്‍ന്നു വരേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. കാട്ടിക്കുന്നു ലേക്ക് മൗണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളക്ടറുമായി നടത്തിയ സംവാദത്തിലാണ് ഇദ്ദേഹം ഇങ്ങനെ ഓര്‍മപ്പെടുത്തിയത്. പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധത കാത്തൂസൂക്ഷിക്കണമെന്നും കളക്ടര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ആനുകാലികവും സാമൂഹ്യപ്രതിബദ്ധതയുള്ളതുമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍, സ്‌റ്റേറ്റ് സ്‌കൂളുകളും സി.ബി.എസ്.ഇ സ്‌കൂളുകളും തമ്മിലുള്ള വിവേചനം, സ്ത്രീകള്‍ക്കെതിരേയുള്ള അതിമക്രങ്ങള്‍, മാലിന്യ നിര്‍മാര്‍ജ്ജനം, ഭിക്ഷാടനം, ബാലവേല, സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി. കേഡറ്റുകള്‍ തുടങ്ങേണ്ട ആവശ്യതകളും തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് എത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡോ. ഓമന ആന്റണി, അധ്യാപകരായ ആന്‍ ട്രീസ്, ബിനേഷ് കുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ കാളിദാസ്, അശ്വതി, അശ്വജിത്ത്, അര്‍ച്ചന, അയന, ഫിദ ഫാത്തിമ, ലക്ഷ്മി ഷിജിരാജ്, എബിന്‍ മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.