Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്ധകാരതോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു.
12/03/2016

നവീകരണജോലികള്‍ നടക്കുന്ന അന്ധകാരതോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. പടിഞ്ഞാറെനടയിലെ ഓടകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് തോട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നത്. ഇത് നവീകരണജോലികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികളെ പ്രദേശവാസികള്‍ നിരവധി തവണ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് അന്ധകാരത്തോട് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മാലിന്യം ഒഴുക്കുന്ന ഓടകള്‍ ബ്ലോക്ക് ചെയ്തത്. സംരക്ഷണസമിതി അംഗങ്ങളായ ബാബു പോന്‍മനശ്ശേരി, പി.കെ അച്യുതന്‍, സന്ധ്യാ രഞ്ജിത്ത്, ബിന്ദു ദിനേശ്, എസ്.ബാബുരാജ്, അഡ്വ. എ.മനാഫ്, അജയ്‌മോന്‍, ഷാജി മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.