Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം നാളെ
09/12/2019

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം നാളെ നടക്കും. രാവിലെ ആറിനാണ് കാര്‍ത്തിക ദര്‍ശനം. താരകാസുര നിഗ്രഹം കഴിഞ്ഞു വിജയശ്രീ ലാളിതനായി വരുന്ന ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യനെ ദേവഗണങ്ങള്‍ നിറദീപം തെളിയിച്ചു വരവേറ്റ പുണ്യദിനമാണ് കാര്‍ത്തികയെന്നാണ് വിശ്വാസം. ഈ ധന്യമൂഹൂര്‍ത്തത്തില്‍ ആഡംബര വിഭൂഷിതനായ ഉദയനാപുരത്തപ്പന്റെ മോഹന രൂപം ദര്‍ശിച്ച് അനുഗ്രഹം വാങ്ങുവാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തും. 11ന് കിഴക്കേ ആനപ്പന്തലില്‍ തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഗജപൂജയും നടത്തും. വൈകുന്നേരം നാലിന് നാലമ്പലത്തിന്റെ തെക്കേ ഭാഗത്തായി ആനയൂട്ടും നടക്കും. രാത്രി 10നാണ് തൃക്കാര്‍ത്തിക വിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വര്‍ണതലേക്കെട്ടും സ്വര്‍ണക്കുടുയും ഉപയോഗിക്കും. സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നിറദീപവും നിറപറയും ഒരുക്കി എഴുനള്ളിപ്പിനെ വരവേല്‍ക്കും. തുടര്‍ന്ന് വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടക്കും.