Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ വേദി ഒരുങ്ങുന്നു.
09/12/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഖില ഭാരത ഭാഗവത സത്രത്തിനായി ഒരുങ്ങുന്ന പന്തല്‍

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12ന് ആരംഭിക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ വേദി ഒരുങ്ങുന്നു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് സത്രവേദി. ഗുരുവായൂരില്‍ നിന്ന് ചൈതന്യ രഥഘോഷയാത്രയായി കൊണ്ടുവരുന്ന ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുളള ക്ഷേത്രം, യജ്ഞവേദി, കലാമണ്ഡപം എന്നിവ സത്രവേദിയില്‍ ഉണ്ടാകും. 8000 പേര്‍ക്ക് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ ആസ്ഥാനമായുളള ബ്രദേഴ്‌സ് ഡെക്കേറഷന്‍സാണ് പന്തല്‍ നിര്‍മിക്കുന്നത്. സത്രദിവസങ്ങളില്‍ ഇരുത്തയ്യായിരത്തോളം പേര്‍ക്കാണ് പ്രതിദിനം ഭക്ഷണം ഒരുക്കുന്നത്. ഒരു സമയം അയ്യായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണശാല തയ്യാറാക്കിയിരിക്കുന്നത്. സത്രത്തിനു മുന്നോടിയായി 11നു രാവിലെ അഞ്ചിന് മഹാഗണപതി ഹോമവും, ഒന്‍പതിന് നാരായണീയ സംഗമവും നടക്കും. വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി തരണി ഡി.നാരായണന്‍ നമ്പൂതിരി നാരായണീയസംഗമത്തിന്റെ ദീപം തെളിയിക്കും. തുടര്‍ന്ന് 11ന് കലവറ നിറയ്ക്കല്‍ ചടങ്ങ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും സത്രത്തിന്റെ അടുക്കളയില്‍ പാലുകാച്ചല്‍ വൈക്കം മുട്ടസ്സ് മന ശ്രീകുമാറും നിര്‍വഹിക്കും.