Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുതകര്‍ന്നു.
09/12/2019
തലയോലപ്പറമ്പ് പൊട്ടന്‍ചിറയ്ക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുതകര്‍ന്ന കാര്‍.

വൈക്കം: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുതകര്‍ന്നു. ശനിയാഴ്ച രാത്രി 11.45ന് തലയോലപ്പറമ്പ് പൊട്ടന്‍ചിറയ്ക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് എത്തിയ സമീപവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ആണ് അപകടത്തില്‍പെട്ടവര്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കിയത്. കാര്‍ തകര്‍ന്നെങ്കിലും കാറിലുണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.