Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐപ്‌സോ വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും 11ന്
07/12/2019

വൈക്കം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സംഘടന (ഐപ്‌സോ) വൈക്കം മണ്ഡലം സമ്മേളനവും സെമിനാറും 11ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പ്രസിഡന്റ് രാജന്‍ അക്കരപ്പാടത്തിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു സമ്മേളനം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അഡ്വ. ചന്ദ്രബാബു എടാടന്‍ സ്വാഗതമാശംസിക്കും. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍, സി.പി ലെനിന്‍, അരവിന്ദന്‍ കെ.എസ് മംഗലം, അഡ്വ. അംബരീഷ് ജി വാസു, അഡ്വ. കെ.പി റോയി, അഡ്വ. എ.മനാഫ്, കെ.വി സുമ എന്നിവര്‍ സംസാരിക്കും. 4 മണിക്ക് 'പ്രളയത്തിന്റെ ഉറവിടങ്ങള്‍' സെമിനാര്‍ നടക്കും. എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.അനില്‍കുമാര്‍ വിഷയാവതരണം നടത്തും. അക്കരപ്പാടം ശശി, എന്‍.അനില്‍ ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, പി.സോമന്‍പിള്ള, കെ.രമേശന്‍, ആര്‍.സുരേഷ്, പി.എസ് പുഷ്പമണി, സി.കെ പ്രശോഭനന്‍ എന്നിവര്‍ സംസാരിക്കും.