Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികവും, രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും
07/12/2019

വൈക്കം: രാഷ്ട്രീയ സാമൂഹ്യ സഹകരണ മേഖലകളില്‍ നിറസാന്നിദ്ധ്യവും കെ.പി.സി.സി സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി.ജെ തോമസിന്റെ 4-ാമത് ചരമവാര്‍ഷികവും, ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമെഡിക്കല്‍ ക്യാമ്പും, രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും 19ന് നടത്തും. ടി.ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഇ.എന്‍.ടി, ത്വക്ക്, ഗൈനക്കോളജി വിഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, മൈക്രോബയോളജിക്കല്‍ ലാബിന്റെ നേതൃത്വത്തില്‍ രക്ത പരിശോധനയും ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ അയ്യേരി സോമന്‍ അറിയിച്ചു. വൈക്കം വ്യാപാരഭവനില്‍ ചെയര്‍മാന്‍ മോഹന്‍ ഡി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ചികിത്സാ സഹായം വിതരണം ചെയ്യും. പടിഞ്ഞാറെ നടയിലുള്ള ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി എം.ഡി ഡോ.ജാസ്മിന്‍ മുഹമ്മദ് ഇക്ബാല്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.