Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചലോഹങ്ങളുടെയും ദ്രവ്യങ്ങളുടെയും സമര്‍പ്പണം
07/12/2019
തോട്ടാറമിറ്റം മഹാദേവക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിലേക്കുള്ള പഞ്ചലോഹങ്ങളും ദ്രവ്യങ്ങളും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഏറ്റുവാങ്ങുന്നു.

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ഗുരുദേവക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുവാനുള്ള ഗുരുദേവവിഗ്രഹ നിര്‍മ്മാണത്തിനായുള്ള പഞ്ചലോഹങ്ങളുടെയും ദ്രവ്യങ്ങളുടെയും സമര്‍പ്പണം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ഭക്തജനങ്ങള്‍ വഴിപാടായി നല്‍കിയ സ്വര്‍ണ്ണം, വെള്ളി, മറ്റുദ്രവ്യങ്ങള്‍ എന്നിവ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി തമ്പാന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള താഴികക്കുടം ജീനമോള്‍ വഴിപാടായി സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ടി.വി പരമേശ്വരന്‍, സെക്രട്ടറി എന്‍.എം രവീന്ദ്രന്‍, ടി.കെ ബാബു, പ്രദീപ്, വി.രവീന്ദ്രന്‍, കെ.രാമചന്ദ്രന്‍, മഞ്ജു, അനില്‍കുമാര്‍, ശോഭന, ലൈല എന്നിവര്‍ പങ്കെടുത്തു.