Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി.
07/12/2019
കുമ്പളത്താക്കല്‍ ശ്രീഘണ്ഠാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണിസ്വയംവര ഘോഷയാത്ര

വൈക്കം: വടയാര്‍ കിഴക്കേക്കര കുമ്പളത്താക്കല്‍ ശ്രീഘണ്ഠാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണിസ്വയംവര ഘോഷയാത്ര നടത്തി. തുരുത്തിയില്‍ ശ്രീഭദ്രാദേവി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. പ്രസിഡന്റ് പി.ആര്‍ അശോകന്‍, സെക്രട്ടറി ബി.സന്തോഷ് കുമാര്‍, കെ.എസ് അനീഷ്, ഒ.ബി വേണു, ഷാജ രാമകൃഷ്ണന്‍, അമ്പിളി മായാത്മജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ പത്തിയൂര്‍ വിജയകുമാര്‍, ഹരിപ്പാട് ബാലകൃഷ്ണന്‍, പള്ളിക്കല്‍ ബാബുരാജ്, മേല്‍ശാന്തി രഞ്ജിത്ത് എന്നിവര്‍ കാര്‍മ്മികരായി. 11ന് അവഭൃഥസ്‌നാന ഘോഷായാത്ര നടത്തും.