Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവരസഭ കോട്ടയം ജില്ലാ പ്രവര്‍ത്തക സമ്മേളനം നടത്തി
06/12/2019
ധീവരസഭ കോട്ടയം ജില്ലാ പ്രവര്‍ത്തക സമ്മേളനം ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ നിയമങ്ങളും നിലപാടുകളും കടലോര-കായലോര മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുകയാണെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞു. ധീവരസഭ കോട്ടയം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായല്‍ പ്രദേശം അടച്ചുകെട്ടി മത്സ്യം വളര്‍ത്തുവാനുള്ള തീരുമാനം കായലിന്റെ പരിസ്ഥിതിയെ ബാധിക്കുമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും, മത്സ്യതൊഴിലാളികളുടെ ഭവനനിര്‍മ്മാണം ഫിഷറീസ് വകുപ്പിലൂടെ നടപ്പാക്കണമെന്നും മത്സ്യതൊഴിലാളി വനിതകള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യസംഘങ്ങളിലൂടെ വനിതകള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അശോക് കുമാര്‍, ഭൈമി വിജയന്‍, കെ.വി മനോഹരന്‍, വി.എം ഷാജി, കെ.എസ് കുമാരന്‍, സുലഭ പ്രദീപ്, സൗമ്യ ഷിബു എന്നിവര്‍ പ്രസംഗിച്ചു.