Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രാദേശിക പത്രപ്രവര്‍ത്തകരെ ഉചിതമായ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം
06/12/2019

വൈക്കം: പ്രാദേശിക പത്രപ്രവര്‍ത്തകരെ ഉചിതമായ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ നല്‍കിയ നിവേദനത്തിന്റെ നടപടികള്‍ അടിയന്തിരമായി പ്രാവര്‍ത്തികമാക്കണമെന്ന് കേരളജേര്‍ണലിസ്റ്റ് യൂണിയന്‍ വൈക്കം മേഖല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായുള്ള സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷമാണ് പ്രാദേശിക പത്രലേഖകരെ ഉചിതമായ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തത് ആശങ്കാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.ജെ.യൂ സംസ്ഥാന സമിതിയംഗം പി.ബി തമ്പി മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.ജെ.യൂ ദേശീയ സമിതിയംഗം ആഷിക് മണിയംകുളം ഐ.ഡി കാര്‍ഡ് വിതരണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി ഹരിദാസ്, സെക്രട്ടറി പി.ഷണ്‍മുഖന്‍, ട്രഷറര്‍ പി.ജോണ്‍സണ്‍, ഷൈജു തെക്കുംചേരില്‍, അബ്ദുള്‍ ആപ്പാഞ്ചിറ, സന്തോഷ് ശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഡി.ഷൈമോന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റി പ്രസിഡന്റായി സുഭാഷ് ഗോപി, സെക്രട്ടറിയായി ഡി.ഷൈമോന്‍, കെ.കെ ജയകുമാര്‍ (വൈസ് പ്രസിഡന്റ്), വി.വി സുനില്‍ (ജോയിന്റ് സെക്രട്ടറി), രാജ് മോഹനന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.