Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം വനം സൗത്ത് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
06/12/2019
തലയാഴം വനം സൗത്ത് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ നിര്‍മ്മാണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം പഞ്ചായത്തിലെ വനംസൗത്ത് പാടശേഖരത്ത് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് നടപ്പാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 286 ഏക്കര്‍ വരുന്ന പാടശേഖരത്ത് ഒരു കോടി 98 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നും കൃഷിയെ സംരക്ഷിക്കാന്‍ പുറംബണ്ട് നിര്‍മ്മാണം, മോട്ടാര്‍ പുരകള്‍, നാല് പുതുമട നിര്‍മ്മാണം, കലുങ്കുകള്‍, യാത്രസൗകര്യം, കൃഷിക്കാവശ്യമായ യന്ത്രസാമഗ്രികള്‍ എത്തിക്കുവാന്‍ സംവിധാനം, വിളവെടുപ്പ് കഴിഞ്ഞാല്‍ ഉല്‍പ്പന്നം കയറ്റിയിറക്കുവാന്‍ സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ എഞ്ചിനീയര്‍ വി ബാബു പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി റെജിമോന്‍, പി.എസ് പുഷ്‌ക്കരന്‍, പി.എസ് മുരളീധരന്‍, ജല്‍ജി വര്‍ഗ്ഗീസ്, എം.ഡി ബാബുരാജ്, ബിജു പറപ്പള്ളി, മായാഷാജി, സന്ധ്യ അനീഷ്, രേഷ്മാ ഗോപി എന്നിവര്‍ പ്രസംഗിച്ചു.