Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
05/12/2019
വേമ്പനാട്ട് കായല്‍ സംരക്ഷണമാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ ഫിഷറീസ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി.ഐ.ടി.യൂ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബോട്ടുജെട്ടി മൈതാനത്തു നിന്നും ഫിഷറീസ് ഓഫീസിലേക്ക് പുറപ്പെട്ട മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. വേമ്പനാട്ടു കായല്‍ സംരക്ഷിക്കുക, പോള പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുവാന്‍ പാക്കേജ് പ്രഖ്യാപിക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കുക, തണല്‍ പദ്ധതി വിഹിതം വിതരണം ചെയ്യുക, ഊന്നി - ചീനവല നീക്കം ചെയ്യാനുള്ള ഉത്തരവ് പിന്‍വലിക്കുക, തണ്ണീര്‍മുക്കം ബണ്ട് തുറന്നിടുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. കണ്‍വീനര്‍ കെ.കെ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ.സി രാജീവ്, ഹാരിസ്, പി.വി പുഷ്‌ക്കരന്‍, കെ.എന്‍ നടേശന്‍, ബാബു മനോഹരന്‍, ഇ.കെ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.