Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി
05/12/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12ന് തുടങ്ങുന്ന ഭാഗവത മഹാസത്രത്തിന് മുന്നോടിയായി നടത്തിയ മാരായണീയ പാരായണത്തിന്റെ നൂറാം ദിവസം പാരായണം നടത്തിയവര്‍ക്ക് മള്ളിയൂര്‍ ശ്രീശിവന്‍ നമ്പൂതിരി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

വൈക്കം: നാരായണീയ പാരായണം ഈശ്വരഭക്തിയാണെന്നും ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങളാണ് നാരായണീയ പാരായണത്തിലൂടെ പ്രതിപാദിക്കുന്നതെന്ന് മള്ളിയൂര്‍ ശ്രീശിവന്‍ നമ്പൂതിരി പറഞ്ഞു. ഭാഗവത സത്രം വിജയകരമാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും കൂട്ടായ്മയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 12ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി തുടങ്ങിയ നാരായണീയ പാരായണത്തിന്റെ നൂറാംദിവസം പാരായണം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറാം ദിവസം ചെമ്മനത്ത് ശ്രീകൃഷ്ണ നാരായണീയ പാരായണ സമിതിയാണ് പാരായണം നടത്തിയത്. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, ബീന അനില്‍കുമാര്‍, മായാരാജേന്ദ്രന്‍, സുലോചന കണ്ണാട്ട്, പി.ആര്‍ ബിജി, മഹിളാമണി, വി.വേലായുധന്‍, കൃഷ്ണമ്മ, എം.ഗോപാലകൃഷ്ണന്‍, രവി തലമുടിത്തറ, രാജേന്ദ്രന്‍ തെക്കിനേന്‍ എന്നിവര്‍ പങ്കെടുത്തു. 12 മുതല്‍ 22 വരെയാണ് ഭാഗവത മഹാസത്രം. ക്ഷേത്രത്തിനോട് തൊട്ടുചേര്‍ന്നുള്ള സ്ഥലത്താണ് വിപുലമായ സൗകര്യത്തോടെയുള്ള പന്തല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു. വിവിധ ദേശങ്ങളില്‍ നിന്നും തീര്‍ത്ഥാടകരായി എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.