Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനം സൗത്ത് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു.
05/12/2019

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിന്റെ പ്രധാനപ്പെട്ട പാടശേഖരങ്ങളില്‍ ഒന്നായ വനം സൗത്ത് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമാവുന്നു. 286 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ പുറംബണ്ട് ബലപ്പെടുത്തല്‍, മോട്ടോര്‍ തറകളുടെ നിര്‍മ്മാണം, പുറമട നിര്‍മ്മാണം, കലുങ്കുകളുടെ നിര്‍മ്മാണം തുടങ്ങിയവയ്ക്കായി രണ്ടുകോടി 98 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നൂറുകണക്കിന് കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്നതാണ് ഈ പദ്ധതി. കൃഷിയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ യന്ത്രസാമഗ്രികളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പാടങ്ങളില്‍ ഉള്‍പ്പെടെ എത്തിക്കുവാന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സാധിക്കും. കൂടാതെ തുടര്‍ച്ചയായ മടവീഴ്ചയ്ക്കും അതിലൂടെയുള്ള കൃഷി നാശത്തിനും ഇതിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും. കൃഷി വകുപ്പിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിര്‍വ്വഹണത്തിന്റെ ചുമതല. ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു വര്‍ഷമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായി വരുക. പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. നാളെ (6ന്) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വനം സൗത്ത് പാടശേഖരത്തില്‍ വച്ചു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് എം.എല്‍.എ സി.കെ ആശ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സ്‌റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ വി.ബാബു പദ്ധതി വിശദീകരണം നടത്തും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, ബ്ലോക്ക് മെമ്പര്‍ മായാഷാജി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി, വൈസ് പ്രസിഡന്റ് ജി.രജിമോന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.സി പുഷ്്പരാജന്‍, സന്ധ്യ അനീഷ്, സുശീലകുമാരി, അംഗങ്ങളായ പി.എസ് പുഷ്‌ക്കരന്‍, പി.എസ് മുരളീധരന്‍, ജെല്‍ജി വര്‍ഗ്ഗീസ്, ബി.രഘു, ചിഞ്ചു സുനീഷ്, എന്‍.പി ജ്യോതി, ടാനിയ ഓമനക്കുട്ടന്‍, ലിജി സലഞ്ച്‌രാജ്, ഷീജ ബൈജു, ഇ.വി അജയകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ കെ.അരുണന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, ബിജു പറപ്പള്ളി, ബിജുകുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സലോമി തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ ആര്‍.ജയരാജന്‍, കൃഷി അസി.ഡയറക്ടര്‍ പി.പി ശോഭ, കെ.സി ഗോപാലകൃഷ്ണന്‍, കെ.കുഞ്ഞപ്പന്‍, പി.പി വിജയമ്മ എന്നിവര്‍ സംസാരിക്കും.