Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
05/12/2019
പത്രപ്രവര്‍ത്തനരംഗത്ത് 50 വര്‍ഷം പിന്നിട്ട മാതൃഭൂമി വൈക്കം ലേഖകന്‍ യൂ. ഉലഹന്നാനെ വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പരിപാടിയുടെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആദരിക്കുന്നു.

വൈക്കം: പത്രപ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പിന്നിട്ട മാതൃഭൂമി വൈക്കം ലേഖകന്‍ യൂ.ഉലഹന്നാനെ (കുഞ്ഞച്ചന്‍) സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പരിപാടിയുടെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. മാതൃഭൂമി ലേഖകനായി തുടര്‍ച്ചയായി 50 വര്‍ഷമായി തുടരുന്ന സേവനത്തെയും മികച്ച കര്‍ഷകനായി കിട്ടിയ അംഗീകാരത്തെയും പരിഗണിച്ചാണ് പുരസ്‌കാരവും ആദരവും നല്‍കിയത്. കുഞ്ഞച്ചന്റെ പുരയിടത്തിലെ പൂന്തോട്ടവും മത്സ്യകൃഷിയും കൃഷിമേഖലയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയൊരനുഭവമായി. ചടങ്ങില്‍ പ്രഥമധ്യാപിക പി.ആര്‍ ബിജി, അദ്ധ്യാപക പ്രതിനിധികളായ സി.സുരേഷ്‌കുമാര്‍, സാബു കോക്കാട്ട്, ജി.ശ്രീരഞ്ജന്‍, പ്രീതി വി പ്രഭ, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ മേഘ സന്തോഷ്, ആദിത്യ ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി.