Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ സമരം നടത്തി.
05/12/2019
ഉദയനാപുരം പഞ്ചായത്തില്‍ വാട്ടര്‍കണക്ഷന്‍ പുതിക്കി നല്‍കുന്നതിന് ഗുണഭോക്താക്കളില്‍ നിന്നും പ്രതിഫലം വാങ്ങുന്നതായി ആരോപിച്ച് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാട്ടര്‍ സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ സമരം പ്രസിഡന്റ് വി.ബിന്‍സ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നിലവിലെ വാട്ടര്‍ കണക്ഷന്‍ പുതിയ ലൈനിലേക്ക് ബന്ധിപ്പിക്കുന്നതിന് ഗുണഭോക്താക്കളില്‍ നിന്നും അനധികൃതമായി പണം ഈടാക്കുന്നതായി ആരോപിച്ച് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സപ്ലൈ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. പഞ്ചായത്തില്‍ 17 വാര്‍ഡുകളിലായി അയ്യായിരത്തോളം കണക്ഷനുകളാണുള്ളത്. ഇതിലേക്ക് പുതിയ കണക്ഷന്‍ കൊടുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരിക്കെ കണക്ഷന്‍ കൊടുക്കുന്നതിന് വാട്ടര്‍ അഥോറിട്ടി ഉദ്യോഗസ്ഥരും പ്ലംബിംഗ് കോണ്‍ട്രക്ടര്‍മാരും ചേര്‍ന്ന് ഗുണഭോക്താക്കളില്‍ നിന്നും രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ പ്രതിഫലം വാങ്ങുന്നതായി സമരക്കാര്‍ ആരോപിച്ചു. പണയം വച്ചും വായ്പ വാങ്ങിയുമാണ് പല കുടുംബങ്ങളും തുക നല്‍കിയതെന്നും സമരക്കാര്‍ പറഞ്ഞു. അനധികൃതമായി വാങ്ങിയ തുക തിരിച്ച് നല്‍കുകയും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കണക്ഷന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. നടപടി വൈകിയാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് സമരം ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.ഡി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ ചന്ദ്രന്‍, കെ.എസ് സജീവ്, കെ.കെ കുട്ടപ്പന്‍, കെ.രാജേന്ദ്രപ്രസാദ്, മായ ഷിബു, ഷീബ ശിവദാസ്, ടി.ജെ അജയ്, വി.എസ് സന്തോഷ്, കെ.കൃഷ്ണന്‍കുട്ടി, വി.മണിയപ്പന്‍, കെ.സി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.