Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരം നടത്തി.
05/12/2019
വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലഗതാഗത വകുപ്പ് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുന്നില്‍ നടത്തിയ സമരം പ്രസിഡന്റ ്അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഒന്നരമാസമായി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുന്ന വൈക്കം -എറണാകുളം അതിവേഗ എ.സി ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കണമെന്നും ബോട്ട് കേടായി സര്‍വ്വീസ് നിലയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലഗതാഗത വകുപ്പ് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുന്നില്‍ സമരം നടത്തി. പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. എ.സനീഷ് കുമാര്‍, ഇടവട്ടം ജയകുമാര്‍, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, സോണി സണ്ണി, ശ്രീരാജ് ഇരുമ്പയപ്പളളി, വൈക്കം ജയന്‍, കെ.കൃഷ്ണന്‍കുട്ടി, ഷാനവാസ്, വര്‍ഗ്ഗീസ് പുത്തന്‍ചിറ, സണ്ണി മാന്നംങ്കേരില്‍, ബിനോയ്, സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു.