Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും കുടുംബസംഗമവും നടത്തി
03/12/2019
കൂട്ടിയാനിക്കല്‍ കുടുംബയോഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികവും കുടുംബസംഗമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൂട്ടിയാനിക്കല്‍ കുടുംബയോഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികവും കുടുംബസംഗമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ജി നാരായണന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, മെമ്പര്‍ ഷീല സുരേശന്‍, കുടുംബയോഗം സെക്രട്ടറി കെ.കെ സുധാകരന്‍, വൈസ് പ്രസിഡന്റ് പ്രശാന്ത് സാംബശിവന്‍, ടി.ജി സുകുമാരന്‍, കെ.എ ബാബു, ടി.ജി കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കുടുംബയോഗം അംഗമായ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി നിഹാര റെജി സൈക്കിള്‍ വാങ്ങുന്നതിനായി സമാഹരിച്ച 4614 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം.എല്‍.എയ്ക്ക് കൈമാറി. സൊസൈറ്റി ഭാരവാഹികളായി ടി.ജി നാരായണന്‍ (പ്രസിഡന്റ്), പ്രശാന്ത് സാംബശിവന്‍ (വൈസ് പ്രസിഡന്റ്), കെ.കെ സുധാകരന്‍ (സെക്രട്ടറി), ടി.ജി സുകുമാരന്‍ (ജോയിന്റ് സെക്രട്ടറി), കെ.എ ബാബു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.