Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനക്കളരി നടത്തി.
03/12/2019
ജനുവരി 18ന് തൃശ്ശൂരില്‍ നടത്തുന്ന എസ്.എന്‍.ഡി.പി യോഗം വനിതാസംഘത്തിന്റെ മെഗാ മോഹിനിയാട്ടത്തിന്റെ ജില്ലാതല പരിശീലനക്കളരി വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം കേന്ദ്രവനിതാസംഘത്തിന്റെ നേതൃത്വത്തില്‍ ജനുവരി 18ന് തൃശ്ശൂരില്‍ ആറായിരം പ്രതിഭകള്‍ പങ്കെടുക്കുന്ന മെഗാ മോഹിനിയാട്ടത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പഠിതാക്കള്‍ക്കുള്ള പരിശീലനക്കളരി വൈക്കത്ത് എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ നടത്തി. പരിശീലക കോ-ഓര്‍ഡിനേറ്റര്‍ കലാമണ്ഡലം ഡോ. ധനുഷാ സന്യാലിന്റെ നേതൃത്വത്തിലാണ് 150 പേര്‍ക്ക് പരിശീലനം നല്‍കിയത്. ഗുരുദേവ കൃതിയായ കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്‌ക്കരണമാണ് ഏകാത്മകം മെഗാ ഇവന്റിലൂടെ നടത്തുന്നത്. വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളിലെ പ്രതിഭകള്‍ക്കാണ് പരിശീലനക്കളരി നടത്തിയത്. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ പരിശീലനക്കളരി ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രന്‍, വൈക്കം യൂണിയന്‍ പ്രസിഡന്റ് ഷീജാ സാബു, സെക്രട്ടറി ബീന അശോകന്‍, തലയോലപ്പറമ്പ് വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പന്‍, സെക്രട്ടറി സുലഭ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, കനകമ്മ പുരുഷന്‍, സുശീല സാനു, രത്‌നകുമാരി, സുശീല മഹേന്ദ്രന്‍, മണി മോഹന്‍, സുനില എന്നിവര്‍ പങ്കെടുത്തു.