Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സഹ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം
02/12/2019
വടയാര്‍ കിഴക്കേക്കര ശ്രീഘണ്ഠാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എം.പി നാരായണന്‍ തേവലക്കാട്ട് നിര്‍വഹിക്കുന്നു.

വൈക്കം: വടയാര്‍ കിഴക്കേക്കര കുമ്പളത്താക്കല്‍ ശ്രീഘണ്ഠാകര്‍ണ്ണ ഭദ്രകാളി ക്ഷേത്രത്തില്‍ നടത്തുന്ന ഭാഗവത സഹ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം എം.പി നാരായണന്‍ തേവലക്കാട്ട് നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ചു. യജ്ഞാചാര്യന്‍ പത്തിയൂര്‍ വിജയകുമാര്‍, ഹരിപ്പാട് ബാലകൃഷ്ണന്‍, പള്ളിക്കല്‍ ബാബുരാജ്, ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത് എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് പി.ആര്‍ അശോകന്‍, വൈസ് പ്രസിഡന്റ് കെ.എസ് അനീഷ്, സെക്രട്ടറി എം.ബി സന്തോഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ഒ.ബി വേണു, വനിതാസംഘം പ്രസിഡന്റ് ഷാജി രാമകൃഷ്ണന്‍, സെക്രട്ടറി അമ്പിളി മായാത്മജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 4ന് ഉണ്ണിയൂട്ട്, 1ന് നാരായണ സദ്യ, വൈകിട്ട് പ്രഭാഷണം, 6ന് രാവിലെ 10.30ന് രുഗ്മിണിസ്വയംവര ഘോഷയാത്ര, 1ന് സ്വയംവര സദ്യ, 8ന് രാവിലെ 11ന് അവഭൃഥ സ്‌നാനഘോഷയാത്ര, 1ന് കലശാഭിഷേകം തുടര്‍ന്ന് നാരായണ സദ്യ എന്നിവ നടക്കും.