കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചു.
02/12/2019
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഒന്നാം ഉത്സവം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് അഹസ്സിനുള്ള അരി അളക്കുന്നു.
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിച്ചു. കൊടിയേറ്റിനു ശേഷം നാലമ്പലത്തിനകത്ത് അഹസ്സിനുള്ള അരി അളന്നു. 697-ാം നമ്പര്‍ വടക്കേമുറി, 814-ാം നമ്പര്‍ പടിഞ്ഞാറെമുറി, 958-ാം നമ്പര്‍ തെക്കേമുറി, 634-ാം നമ്പര്‍ ഇരുമ്പൂഴിക്കര എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു അഹസ്സ് ആഘോഷം. വാതക്കോട്ട് ഇല്ലത്ത് ശങ്കരന് മൂസത്, സുബ്രഹ്മണ്യന് മൂസത് എന്നിവര്‍ അരി അളന്ന് ദേവസ്വം അധികാരികള്‍ക്ക് കൈമാറി. സ്ബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ആര് വിജയകുമാര്‍, കരയോഗം ഭാരവാഹികളായ കുന്നത്ത് കെ.എസ് രാജശേഖരന് നായര്‍, ചെറുനിലത്ത് രാജേഷ് കുമാര്‍, അശോക് ബി നായര്‍, കെ.രാജശേഖരന്, രാജേന്ദ്രന്, വേലുക്കുട്ടി നായര്‍, രവി കുമാര്‍, യൂണിയന് കമ്മിറ്റിയംഗം അയ്യേരി സോമന് എന്നിവര്‍ നേതൃത്വം നല്കി.