Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന പ്രചരണജാഥ വൈക്കത്തുനിന്നും പുറപ്പെട്ടു.
02/12/2019
കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി 4ന് കോട്ടയം കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വാഹന പ്രചരണജാഥ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കേരളാ കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി 4ന് കളക്ട്രേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വാഹന പ്രചരണജാഥ വൈക്കത്തുനിന്നും പുറപ്പെട്ടു. കച്ചേരിക്കവലയില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് കെ.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ മാത്യൂ, പി.എസ് വേണുഗോപാലന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, കെ.സദാനന്ദന്‍, കെ.പരമേശ്വരന്‍, പി.ശശിധരന്‍, കെ.ജി ലളിത എന്നിവര്‍ പ്രസംഗിച്ചു.