Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വന്‍ഷന്‍ ചേര്‍ന്നു.
02/12/2019

വൈക്കം: വെച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെ 813ന്റെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഹകരണ സംരക്ഷണമുന്നണിയുടെ കണ്‍വന്‍ഷന്‍ ചേര്‍ന്നു. കുടവെച്ചൂര്‍ എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.എം വിനോഭായ് അധ്യക്ഷത വഹിച്ചു. ഇ.എന്‍ ദാസപ്പന്‍, കെ.എസ് ഷിബു, കെ.കെ ചന്ദ്രബാബു, കെ.ബി പുഷ്‌കരന്‍, പി.കെ ജയചന്ദ്രന്‍, എന്‍.സുരേഷ്‌കുമാര്‍, എസ്.സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.എം വിനോഭായ് (ചെയര്‍മാന്‍), ജോസ് സൈമണ്‍ (വൈസ് ചെയര്‍മാന്‍), കെ.ബി പുഷ്‌കരന്‍ (കണ്‍വീനര്‍), എന്‍.സുരേഷ്‌കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 15നാണ് തെരഞ്ഞെടുപ്പ്..