മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
30/11/2019
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ എ.ഐ.വൈ.എഫ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈക്കം മണ്ഡലം സെക്രട്ടറി പി.ആര് ശരത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പ്രദീപ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എസ്.ബിജു, റനീഷ് കരിമറ്റം, കെ.ബി അജേഷ്, മോഹനന്, പി.എസ് അര്ജ്ജുന്, കെ.ബി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.