കുടുംബസംഗമം നടത്തി
30/11/2019
താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് വൈക്കം ടൗണ്‍ കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് എ.ഐ.ടി.യു.സി വൈക്കം ടൗണ്‍ കമ്മിറ്റിയുടെ കുടുംബസംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അംഗം കെ.നാരായണന് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യൂ.സി ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്, കെ.എ രവീന്ദ്രന്, കെ.പ്രസന്നന്, ഡി.രഞ്ജിത്ത് കുമാര്‍, എം.ഡി ബാബുരാജ്, പി.ജി കുഞ്ഞുമോന്, കെ.എ കാസ്ട്രോ, പി.കെ സതീശന്, എം.കെ അപ്പുക്കുട്ടന്, കെ.ടി.സന്തോഷ്, പി.ആര് ശശി എന്നിവര്‍ പ്രസംഗിച്ചു.