സംസ്ഥാനത്തെ റേഷന്‍ വ്യാപാരി പ്രതിനിധികള്‍ ഡിസംബര്‍ 3ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചു നടത്തും
29/11/2019
വൈക്കം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരി പ്രതിനിധികള്‍ ഡിസംബര്‍ 3ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചു നടത്തുന്നതിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ 3ന് കടകള്‍ അടച്ച് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് സംഘടനയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആസ്ഥാനങ്ങളിലേക്ക് പാര്‍ലമെന്റ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് ധര്‍ണ്ണ നടത്തും. പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കേരളത്തില്‍ നിന്നുള്ള എം.പി മാരും മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.