Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ ഗ്രന്ഥശാല സംഘാടകസമിതി രൂപീകരിച്ചു.
29/11/2019

വൈക്കം: ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചെമ്പ് ഗ്രാമീണ മൊബൈല്‍ ഗ്രന്ഥശാല സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികളായി അബ്ദുള്‍ ജലീല്‍ (പ്രസിഡന്റ്), ഇ.കെ ജയപ്രസാദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ചെമ്പില്‍ ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രമേശന്‍, വി.കെ രാജു, കെ.പ്രേമദാസന്‍, എം.കെ ശീമോന്‍, പി.കെ ബെന്നി, രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.