Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു.
29/11/2019
കയര്‍ തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യൂ.സിയുടെ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച യോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ ഐ.എന്‍.റ്റി.യൂ.സി കോട്ടയം ജില്ലക്കമ്മറ്റി യോഗം ചേര്‍ന്നു. കയര്‍ തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ച കൂലി ലഭ്യമാക്കണമെന്നും, ഉല്പാദന ചിലവിനനുസരിച്ച് കയര്‍ വിലനിശ്ചയിക്കുക, കയര്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഫെഡറേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി ബാബു, ആര്‍.ചന്ദ്രസേനന്‍, പി.ആര്‍ രത്‌നപ്പന്‍, ജഗദ അപ്പുക്കുട്ടന്‍, ശ്രീലേഖ സത്യന്‍, കെ.വി സേവ്യര്‍, ജോസഫ് ബി.എന്‍, വൈക്കം ജയന്‍, ഗീത പുരുഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.