Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം-വാക്കേത്തറ-കല്ലുപുരയ്ക്കല്‍ റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന്
29/11/2019

വൈക്കം: തലയാഴം, കടുത്തുരുത്തി, കല്ലറ എന്നീ മൂന്നു പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കടന്നുപോകുന്ന തലയാഴം പഞ്ചായത്തിലെ തോട്ടകം-വാക്കേത്തറ-കല്ലുപുരയ്ക്കല്‍ റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എന്‍.സോമന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ജോസ് കാട്ടിപറമ്പില്‍, ജോമോന്‍ കൈതക്കാട്ട്, ഷാജി ചില്ലയ്ക്കല്‍, ഷാജി എസ്തപ്പാന്‍, സണ്ണി മലയില്‍, ബിനോയി നാട്ടുകളം, അനന്ദു സോമന്‍, ജയ്‌സണ്‍ കൂട്ടിപ്പറമ്പില്‍, സാംസണ്‍ പുത്തന്‍തറ എന്നിവര്‍ സംസാരിച്ചു.