Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രഥഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നും പ്രയാണമാരംഭിച്ചു.
28/11/2019

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തപ്പെടുന്ന 37-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണഭഗവാന്റെ തങ്കവിഗ്രഹവും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നും പ്രയാണമാരംഭിച്ചു. നൂറുകണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമ മന്ത്രധ്വനികൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരപ്പാട് ഭദ്രദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിര്‍ വിഗ്രഹത്തിന് ആരതി ഉഴിയുകയും ചെയ്തു. സത്രസമിതിയുടെ ആസ്ഥാനമന്ദിരത്തില്‍ കെടാവിളക്ക് വെച്ച് നിത്യപൂജ ചെയ്തുവരുന്ന ശ്രീകൃഷ്ണവിഗ്രഹം ഭാഗവത മഹാസത്ര നിര്‍വ്വഹണസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടില്‍ നിന്നും ഏറ്റുവാങ്ങി. യജ്ഞമണ്ഡപത്തില്‍ ഉയര്‍ത്തുന്നതിനുള്ള സപ്തവര്‍ണ്ണക്കൊടിക്കൂറ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗവും ഭാഗവത മഹാസത്രത്തിന്റെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ പി.വി ബിനേഷ് പ്ലാത്താനത്ത് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതിയംഗം കെ.കെ രാമചന്ദ്രനടക്കം ഒട്ടേറെപ്പേര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി. സത്രസമിതി ഭാരവാഹികളായ ഗുരുവായൂര്‍ മണിസ്വാമി, വി.അച്ച്യുതക്കുറുപ്പ്, ടി.നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജി.സോമകുമാര്‍, പി.പി രതീശന്‍, കെ.പി ജിനീഷ്‌കുമാര്‍, ടി.ആര്‍ രമേശന്‍, വി.ആര്‍ ഷൈലന്‍, മധു പുത്തന്‍തറ, കിഷോര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന രഥഘോഷയാത്ര ഡിസംബര്‍ 12ന് വൈകിട്ട് സത്രവേദിയിലെത്തുന്നത്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി, മമ്മിയൂര്‍, പെരുന്തട്ട തുടങ്ങിയ ക്ഷേത്രങ്ങളിലും വിഗ്രഹ രഥഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.

അഖിലഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ വേദിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹവും കൊടുക്കൂറയും സത്രനിര്‍വ്വഹണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.