ജനറല്‍ ബോഡിയോഗം
28/11/2019
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി പെന്‍ഷനേഴ്സ് യൂണിയന് ജനറല്‍ ബോഡി സമ്മേളനം ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ചെത്തുതൊഴിലാളികളുടെ ക്ഷേമനിധി പെന്ഷന് കുറഞ്ഞത് അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി പെന്‍ഷനേഴ്സ് യൂണിയന് ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന് വര്‍ക്കിംഗ് ചെയര്മാന് കെ.നാരായണന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് നേതാക്കളായ കെ.എ രവീന്ദ്രന്, എം.എസ് സുരേഷ്, കെ.ടി സന്തോഷ്, എന്‍.പി പ്രകാശന്, പി.കെ സതീശന് എന്നിവര്‍ പ്രസംഗിച്ചു.