Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
28/11/2019
അര്‍ഹരായ മുഴുവന്‍ തൊഴിലാളികള്‍ക്കും എ.എല്‍.ഒ കാര്‍ഡ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യൂ കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ എ.എല്‍.ഒ ഓപീസിനു മുന്നില്‍ നടത്തിയ സമരം സി.ഐ.ടി.യൂ സംസ്ഥാന സെക്രട്ടറി കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അര്‍ഹരായ മുഴുവന്‍ തൊഴിലാളികള്‍ക്കും എ.എല്‍.ഒ കാര്‍ഡ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യൂ കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക, പുഴകളില്‍ നിന്നും മണല്‍ വാരുന്നതിന് അനുമതി നല്‍കുക, ചുമട്ടുതൊഴിലാളി നിയമം കലോചിതമായി ഭേദഗതി ചെയ്യുക എന്നിവയായിരുന്ന മറ്റാവശ്യങ്ങള്‍. സി.ഐ.ടി.യൂ സംസ്ഥാന സെക്രട്ടറി കെ.കെ ഗണേശന്‍ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.കെ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.പി ജയരാജ്, ജില്ലാ ജോയിന്റെ സെക്രട്ടറി കെ.കെ രമേശന്‍, ജില്ലാ ട്രഷറര്‍ വി.കെ സുരേഷ് കുമാര്‍, എന്‍.സാബു, എന്‍.എസ് രാജു, പി.കെ രാജന്‍, പി.വി പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.