Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹസമരത്തിന്റെ സ്മരണകളുയര്‍ത്തി വൈക്കത്ത് മ്യൂസിയം യാഥാര്‍ത്ഥ്യമാകുന്നു.
27/11/2019

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുകൂടിയുള്ള വഴികളിലൂടെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരത്തിന്റെ സ്മരണകളുയര്‍ത്തി വൈക്കത്ത് മ്യൂസിയം യാഥാര്‍ത്ഥ്യമാകുന്നു. 1925 മാര്‍ച്ച് 30നാരംഭിച്ച സത്യഗ്രഹസമരം 603 ദിവസമാണ് നീണ്ടുനിന്നത്. സമരത്തിന്റെ നാള്‍വഴികള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഫണ്ട് ചെലവഴിച്ചാണ് വൈക്കം സത്യഗ്രഹ സ്മാരകത്തിന്റെ താഴത്തെ നിലയില്‍ മ്യൂസിയം ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം ഡിസംബറില്‍ നാടിനു സമര്‍പ്പിക്കും. ഉദ്ഘാടന സമ്മേളനം ആഘോഷമാക്കാന്‍ സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു. സത്യഗ്രഹ സ്മാരകഹാളില്‍ ചേര്‍ന്ന യോഗം സി.കെ ആശ എം എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള മ്യൂസിയം ഡയറക്ടര്‍ ചന്ദ്രന്‍പിള്ള പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, എന്‍.അനില്‍ബിശ്വാസ്, എം.സുജിന്‍, അഡ്വ. എ.രമണന്‍ കടമ്പറ, പി.ജി ഗോപി, വി.ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ.റെജികുമാര്‍ സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി.കെ ആശ എം.എല്‍.എ (ചെയര്‍മാന്‍), എസ്.ഇന്ദിരാദേവി, എം.സുജിന്‍, കെ.ആര്‍ രാജേഷ് (വൈ: ചെയര്‍മാന്‍മാര്‍), പി.ശശിധരന്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. കെ.പ്രസന്നന്‍, പി.ജി ഗോപി, എം.ടി അനില്‍കുമാര്‍, ജെ.റെജികുമാര്‍ (ജോ: കണ്‍വീനര്‍മാര്‍).