Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തി
27/11/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രം പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വിജയഫാഷന്‍ ജൂവല്ലറി എം.ഡി ജി.വിനോദ് നിര്‍വഹിക്കുന്നു.

വൈക്കം: ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്തുന്ന അഖിലഭാരത ഭാഗവത മഹാസത്രപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിജയഫാഷന്‍ ജൂവല്ലറി എം.ഡി ജി.വിനോദ് നിര്‍വഹിച്ചു. ശ്രീകൃഷ്ണമന്ത്രധ്വനികളാല്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു കാല്‍നാട്ട്. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ഒരുലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതി ഹോമം നടത്തിയതിനുശേഷമാണ് കാല്‍നാട്ടിയത്. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന ശ്രീകൃഷ്ണവിഗ്രഹത്തിന് ഡിസംബര്‍ 12ന് വൈകിട്ട് 4ന് സത്രവേദിയില്‍ വരവേല്‍പ്പ് നല്‍കും. 4.30ന് സത്രം കൊടിയേറ്റ് നടക്കും. കാല്‍നാട്ടു ചടങ്ങില്‍ സത്രനിര്‍വ്വഹണസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജോയിന്റ് സെക്രട്ടറി ടി.നന്ദകുമാര്‍, ജയ്‌ജോണ്‍ പേരയില്‍, എന്‍.കെ നീലകണ്ഠന്‍, എം.കെ രാജു, സോമന്‍ അയ്യേരില്‍, രാഗേഷ് ടി നായര്‍, ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.