Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലഭാരത ഭാഗവത മഹാസത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുവരും.
27/11/2019
ഭാഗവത മഹാസത്രവേദിയിലേക്ക് കൊണ്ടുവരുന്ന ശ്രീകൃഷ്ണ വിഗ്രഹഘോഷയാത്രയുടെ വോളണ്ടിയര്‍മാര്‍ക്കുള്ള വസ്ത്രവിതരണം സംഘാടക സമിതി ഭാരവാഹി ജയ്‌ജോണ്‍ പേരയില്‍ ഘോഷയാത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറുന്നു.

വൈക്കം: ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുവരും. 28ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സത്രം ഭാരവാഹികള്‍ വിഗ്രഹം ഏറ്റുവാങ്ങും. ചൈതന്യരഥത്തില്‍ 15 ദിനരാത്രങ്ങള്‍ കൊണ്ടാണ് വിഗ്രഹഘോഷയാത്ര സത്രവേദിയിലെത്തുന്നത്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 260 ക്ഷേത്രങ്ങളില്‍ വിഗ്രഹ ഘോഷയാത്രയ്ക്ക് വരവേല്‍പ്പ് നല്‍കും. ഇരുപത് വോളണ്ടിയര്‍മാരാണ് ചൈതന്യരഥയാത്ര നയിക്കുന്നത്. ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ ചെമ്മനത്ത് ക്ഷേത്രസങ്കേതത്തില്‍ വച്ച് സംഘാടക സമിതി ഭാരവാഹി ജയ്‌ജോണ്‍ പേരയില്‍ നിന്നും ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളായ കെ.പി ജിനീഷ് കുമാര്‍, ടി.ആര്‍ രമേശന്‍, എസ്.വി കിഷോര്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സത്രം ഭാരവാഹികളായ ബി.അനില്‍കുമാര്‍, പി.വി ബിനേഷ്, രാഗേഷ് ടി നായര്‍, എം.കെ രാജു, മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ജി.വിനോദ് എന്നിവര്‍ പങ്കെടുത്തു.