Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാചരണവും പ്രതിമാസ പ്രാര്‍ത്ഥനാ സത്‌സംഗവും
27/11/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആനന്ദതീര്‍ത്ഥസ്വാമികളുടെ 32-ാമത് ചരമവാര്‍ഷികാചരണവും പ്രതിമാസ പ്രാര്‍ത്ഥനാ സത്‌സംഗവും നടത്തി. ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.ദീപക് അധ്യക്ഷനായി. ശ്രീനാരായണഗുരു വിചാരകേന്ദ്രം ഡയറക്ടര്‍ അഡ്വ. എ.രമണന്‍ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കറുകത്തല, ശാന്തിനി അജയകുമാര്‍, അര്‍ച്ചന തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനുമുന്നോടിയായി ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന എന്നിവ നടന്നു.