Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം
27/11/2019
ചെമ്പ് ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ നിര്‍വഹിച്ചു. 49 ഗുണഭോക്താക്കള്‍ക്കായി 2.94 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 15 പേര്‍ക്ക് ആട്ടിന്‍കുട്ടികളെ നല്‍കി. ബാക്കിയുള്ളവര്‍ക്ക് അടുത്തയാഴ്ച വിതരണം നടത്തും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.കെ സനല്‍കുമാര്‍ അധ്യക്ഷനായി. ജനപ്രതിനിധികള്‍, മൃഗാശുപത്രി ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.