Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
27/11/2019

വൈക്കം: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ചെമ്മനത്തുകര ഗവ. യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 'വിദ്യാലയം പ്രതിഭകളിലേക്ക് ' എന്ന പദ്ധതി പ്രകാരം സ്‌കൂള്‍ പരിസരത്തുള്ള പത്തു പ്രതിഭകളെ അവരുടെ ഭവനങ്ങളിലെത്തി ആദരിച്ചു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വി.വി കനകാംബരന്‍, വൈക്കം നാണപ്പന്‍, വൈക്കം ഷൈന്‍കമാര്‍ , അഡ്വ. എ രമണന്‍ കടമ്പറമഠം, പ്രഭാഷ് വൈക്കം, ആര്യാ ചെല്ലപ്പന്‍, അരുണ ചെല്ലപ്പന്‍, കുട്ടപ്പന്‍ ആശാന്‍ ചെമ്മനത്തുകര, മധു പാട്ടത്തില്‍, സി.ജി പ്രകാശന്‍, മനു പ്രകാശ് എന്നിവരെയാണ് ആദരിച്ചത്. ഹെഡ്മാസ്റ്റര്‍ എം.വി ഷാജി, അധ്യാപകരായ അജയകുമാര്‍, രാജിത, ദിവ്യാ ദാസ്‌കരന്‍, സൗമ്യ, പി.ടി.എ അംഗം വിനീത, സ്‌കൂള്‍ സ്റ്റാഫ് റെജി എന്നിവര്‍ നേതൃത്വം നല്‍കി.