Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലിയേറ്റീവ് പരിചരണ പരിപാടി നടത്തി
26/11/2019
ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാലിയേറ്റീവ് പരിചരണ പരിപാടി സ്‌നേഹ സ്പര്‍ശം 2019 പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത്, പ്രാഥമിക ആരോഗ്യകേന്ദ്രം, വൈക്കം ടൗണ്‍ റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണ പരിപാടി സ്‌നേഹസ്പര്‍ശം 2019 നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതാറെജിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അംഗങ്ങളായ 148പേര്‍ക്ക് ബെഡ്ഷീറ്റും ഭക്ഷ്യധാന്യക്കിറ്റും ജോസഫ് ലൂക്കോസ് വിതരണം ചെയ്തു. ടി.വി പുരം പി.എച്ച്.സി ഡോ. വി.കെ ഷാജി, ഫൊറോന പള്ളിവികാരി ഫാ.ജോസഫ് തെക്കിനേന്‍, റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍, ടി.എം സബിത, രമ ശിവദാസ്, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, ടി.എസ് സെബാസ്റ്റിയന്‍, സന്ധ്യ അശോകന്‍, ഷീല സുരേശന്‍, ജീന തോമസ്, പി.വി സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.