Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേതൃസംഗമം നടത്തി
26/11/2019
കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 34 എസ്.എന്‍.ഡി.പി യൂണിയനുകളിലെ പ്രസിഡന്റ് - സെക്രട്ടറിമാര്‍ പങ്കെടുത്ത മധ്യമേഖലാ നേതൃസംഗമം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമൂഹത്തില്‍ പലരംഗത്തും പിന്നോക്കം നിന്ന ശ്രീനാരായണീയ സമൂഹത്തെ 23 വര്‍ഷക്കാലത്തെ സേവനത്തിലൂടെ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജനോപകാരപ്രദമായ ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമുദായത്തെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞു. അതിന്റെ നേട്ടങ്ങള്‍ യൂണിയനുകളിലും ശാഖകളിലും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 34 എസ്.എന്‍.ഡി.പി യൂണിയനുകളിലെ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് -സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് നടത്തിയ മധ്യമേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കി അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാന്‍ യൂണിയനുകളും ശാഖകളും പോഷക സംഘടനകളും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗണ്‍സിലര്‍മാരായ എ.ജി തങ്കപ്പന്‍, സി.എം ബാബു, ഇ.എസ് ഷീബ, പി.ടി മന്മഥന്‍, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, യോഗം കൗണ്‍സിലര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.