Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാനുസ്മരണം നടത്തി.
26/11/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 113-ാം ചെമ്മനത്തുകര ശാഖയിലെ ഗുരുകുലം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറിയും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ആര്‍.ശങ്കറിന്റെ 47-ാമത് ചരമവാര്‍ഷികാനുസ്മരണം നടത്തി. പുല്ലൂരുത്തില്‍ ഭാരതിയുടെ വസതിയില്‍ ചേര്‍ന്ന അനുസ്മരണ യോഗം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.ദീപക് അധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു വിചാരകേന്ദ്രം ഡയറക്ടര്‍ രമണന്‍ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കറുകത്തല, ആനന്ദന്‍ കടമ്പറ, ശാന്തിനി അജയകുമാര്‍, കെ.കെ പീതാംബരന്‍, പി.ഡി ജെബി, ഒ.കെ സുകുമാരന്‍, അമൃത രാജീവ്, രാജി അഭിലാഷ്, പി.ടി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.