Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുമനസ്സുകളുടെ കാരുണ്യത്തില്‍ അതുലിന് ആധുനിക സംവിധാനത്തോടെയുള്ള ഇലക്ടോണിക് വീല്‍ചെയര്‍ സ്വന്തമായി.
25/11/2019
ഫേസ്ബുക്ക് കൂട്ടായ്മയില്‍ സമാഹരിച്ച 1.70000 രൂപ ചെലവഴിച്ച് വാങ്ങിയ ഇലക്ടോണിക് വീല്‍ചെയര്‍ അതുലിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് കൈമാറുന്നു.

വൈക്കം: സുമനസ്സുകളുടെ കാരുണ്യത്തില്‍ അതുലിന് ആധുനിക സംവിധാനത്തോടെയുള്ള ഇലക്ടോണിക് വീല്‍ചെയര്‍ സ്വന്തമായി. ഇനി പരസഹായം കൂടാതെ വില്‍ചെയറില്‍ സഞ്ചരിച്ച് ലോകത്തിന്റെ പുത്തന്‍മാറ്റങ്ങള്‍ കാണാം. ജീവിതത്തിലെ സ്വപ്‌നമായ ചിത്രരചനയും നടത്താം. കൈകാലുകള്‍ തളര്‍ന്ന് ജീവിതം ഇരുളടഞ്ഞ സാഹചര്യത്തിലായിരുന്ന അതുലിന് താങ്ങായത് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്തിന്റെ ഇടപെടലാണ്. ഫേസ്ബുക്ക് കൂട്ടായ്മ അതുലിന്റെ പുത്തന്‍ ജീവിത സാഹചര്യത്തിന് വഴിയൊരുക്കി. ഫേസ്ബുക്ക് കൂട്ടായ്മ പ്രചരിച്ചപ്പോള്‍ അതുലിന് ഇലക്ട്രോണിക് വീല്‍ചെയര്‍ വാങ്ങാന്‍ 1,70,000 രൂപയാണ് വന്നുകൂടിയത്. സംസ്ഥാനത്തു നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി സുമനസ്സുകള്‍ അതുലിന്റെ സങ്കട ജീവിതത്തിന് തുണയേകുകയായിരുന്നു. തലയാഴം പള്ളിയാട് മുഴുത്തുരുത്തിയില്‍ കൂലിപ്പണിക്കാരനായ തങ്കച്ചന്റെയും രാജിമോളുടെയും മകനാണ് പതിനാറുകാരനായ അതുല്‍. പഠനത്തിലും ചിത്രരചനയിലും ചെറുപ്രായത്തില്‍ തന്നെ മികവ് കാട്ടിയ അതുലിന് പത്താം വയസ്സില്‍ പിടിപെട്ട ന്യൂറോ മസ്‌കുലാര്‍ രോഗം കൈകാലുകള്‍ തളര്‍ത്തി. ജീവിതത്തിന്റെ പ്രതീക്ഷയറ്റ സങ്കടത്തിലായിരുന്നു അതുല്‍. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് ആകസ്മികമായി അതുലിനെ കണ്ടുമുട്ടിയതോടെയാണ് പരിഹാരമാര്‍ഗ്ഗത്തിന് വഴിയൊരുങ്ങിയത്. അതുലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വച്ച് വീല്‍ചെയര്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ കെ.കെ രഞ്ജിത്ത് അതുലിന് കൈമാറി. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജനപ്രതിനിധികളായ റെജിമോന്‍, ബി.രഘു, ചിഞ്ചു സുനീഷ്, സന്ധ്യ അനീഷ്, പി.എസ് മുരളീധരന്‍, ടാനിയ ഓമനക്കുട്ടന്‍, കെ.രാധാകൃഷ്ണന്‍ നായര്‍, അഡ്വ. രമേശ് പി ദാസ്, ബിജു പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.