Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി.
25/11/2019
തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ചെമ്മനത്തുകര ആര്‍.വിനോദ് സഹകാര്‍മ്മികനായി. തിരുപുരം മഹാഗണപതിക്ക് 108 നാളികേരം ഉടച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. കൊടിയേറ്റിനുശേഷം തിരുനടയില്‍ കെടാവിളക്ക് തെളിയിച്ചു. ഉച്ചയ്ക്ക് പ്രസാദം ഊട്ടും, വൈകിട്ട് പുഷ്പാഭിഷേകം എന്നിവ നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ.എസ് സാജുമോന്‍, വൈസ് പ്രസിഡന്റ് കെ.എം രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി കെ.രാജേന്ദ്രകുമാര്‍, ജോയിന്റെ സെക്രട്ടറി കെ.എന്‍ സദാശിവന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ തിരുപുരം പകല്‍പ്പൂരം ഡിസംബര്‍ 1ന് വൈകിട്ട് 4ന് നടക്കും. ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് നടക്കുന്ന പൂരത്തില്‍ 15 ഗജരാജാക്കന്‍മാര്‍ അണിനിരക്കും. പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം എന്നിവ പൂരത്തിന് ഭംഗി പകരും. ഡിസംബര്‍ 2ന് ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, 5ന് ആറാട്ട് പുറപ്പാട്, 7ന് അയ്യന്‍കോവിലില്‍ ക്ഷേത്രക്കുളത്തില്‍ തിരു ആറാട്ട് എന്നിവയും നടക്കും.