Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
25/11/2019
വേമ്പനാട്ടുകായലില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ചീനവലകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും എ.ഐ.ടി.യൂ.സി ജില്ല സെക്രട്ടറി ഡി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഫിഷറീസ് കോഡിനേഷന്‍ കമ്മറ്റിയുടെ നേൃത്വത്തില്‍ വേമ്പനാട്ടുകായലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബോട്ടുജെട്ടി മൈതാനത്തു നിന്നും പുറപ്പെട്ട മാര്‍ച്ചില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി ജില്ലാ സെക്രട്ടറി ഡി.ബാബു ഉദ്ഘാടനം ചെയ്തു. എന്‍.സി സുകുമാരന്‍, സി.ദാമോദരന്‍, അഡ്വ. കെ.കുമാരന്‍, പി.ജി ബിജുകുമാര്‍, സി.എസ് രാജു, ബി.അശോകന്‍, കെ.സുഗുണന്‍, കെ.വി പ്രകാശന്‍, സി.എന്‍ പ്രദീപ് കുമാര്‍, വി.പ്രകാശന്‍, സുബിത സജീവ്, ഡി.ഫിലോമിന എന്നിവര്‍ പ്രസംഗിച്ചു.