Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
25/11/2019
വൈക്കത്ത് ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വോയിസ് ഫൗണ്ടേഷനും വൈക്കത്തെ കലാകാരന്മാരും കലാസ്‌നേഹികളും ചേര്‍ന്നു 2020 ജനുവരി 11, 12 തീയതികളില്‍ വൈക്കം മഹാദേവക്ഷേത്ര കലാമണ്ഡലത്തില്‍ നടത്തുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം ഓഫീസ് തെക്കേനടയില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം രക്ഷാധികാരി വൈക്കം വാസുദേവന്‍ നമ്പൂതിരി, വോയ്‌സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എ.എസ് മനോജ്, സെക്രട്ടറി ദീപു കാലാക്കല്‍, സംഗീതോത്സവം കോഡിനേറ്റര്‍ വി. ദേവാനന്ദ്, സ്വാഗത സംഘം ചെയര്‍മാന്‍ ഈശ്വര അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. 11 ന് രാവിലെ 8.00 ന് സംഗീതോത്സവത്തിന് വൈക്കം ക്ഷേത്രം കലാമണ്ഡപത്തില്‍ ക്ഷേത്രം തന്ത്രിമാര്‍ ദീപം തെളിയിക്കും. 12നു വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തില്‍ വച്ച് ദക്ഷിണാമൂര്‍ത്തി പുരസ്‌കാരം വിതരണം ചെയ്യും. മലയാള സിനിമ ഭക്തിഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്‌കാരം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിനും, ചലച്ചിത്ര ഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ക്ക് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഢ പുരസ്‌കാരം പിന്നണി ഗായകന്‍ ഉണ്ണി മേനോനും സമ്മാനിക്കും. പ്രശസ്തി പത്രവും, ഫലകവും, 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീത സംവിധാനം നിര്‍വഹിച്ച ഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനാഞ്ജലി സംഗീത പരിപാടി അവതരിപ്പിക്കും. പങ്കെടുക്കുവാല്‍ താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. സംഗീതോത്സവം ഓഫീസിലും, ംംം.്ീശരല ളീൗിറമശേീി.ശി എന്ന വെബ് സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.